11:33 PM (IST) May 13

കണ്ണൂരിൽ മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി; തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് 2 ബോംബുകൾ

കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൂടുതൽ വായിക്കൂ
11:11 PM (IST) May 13

എല്ലാ കണ്ണും വെട്ടിച്ചു, പക്ഷെ ദുബൈ എയർപോർട്ടിൽ എഐ ക്യാമറ തിരിച്ചറിഞ്ഞു; ആനി മോൾ ഗിൽഡയുടെ കൊലയാളി പിടിയിൽ

കരാമയിൽ കൊല്ലപ്പെട്ട മലയാളി യുവതി ആനി മോൾ ഗിൽഡയുടെ കൊലയാളിയെന്ന് സംശയിക്കുന്നയാൾ ദുബൈയിൽ പിടിയിൽ

കൂടുതൽ വായിക്കൂ
09:57 PM (IST) May 13

ഇനി ചങ്കാണ് സൗദി, മധ്യേഷ്യയിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളി; സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തി ട്രംപ്

ട്രംപിൻ്റെ സന്ദർശനത്തിൻ്റെ ആദ്യ ദിവസം തന്നെ വമ്പൻ കരാറുകളിൽ ഒപ്പിട്ടതോടെ മധ്യേഷ്യയിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളിയായി സൗദി അറേബ്യ മാറി

കൂടുതൽ വായിക്കൂ
09:50 PM (IST) May 13

കോടഞ്ചേരിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; കുടുങ്ങിയത് നൂറിലേറെ വിനോദസഞ്ചാരികള്‍, ഒഴിവായത് വന്‍ ദുരന്തം

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ 150ലേറെ വിനോദ സഞ്ചാരികൾ കുടുങ്ങി. നിയന്ത്രിത മേഖല മറികടന്ന മൂന്ന് പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

കൂടുതൽ വായിക്കൂ
09:13 PM (IST) May 13

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; കെട്ടിടം ഒന്നാകെ കത്തിനശിച്ചു

വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ഉയര്‍ന്നു. തിരുവല്ല പൂളിക്കീഴിലെ ഗോഡൗണിലും ഔട്ട്ലെറ്റിലുമാണ് തീപടര്‍ന്നത്.

കൂടുതൽ വായിക്കൂ
08:47 PM (IST) May 13

ഉടനടി രാജ്യം വിടണം; ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി.24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്

കൂടുതൽ വായിക്കൂ
08:46 PM (IST) May 13

ആദ്യ അടിയേറ്റത് ഇടതുകവിളിൽ, ശ്യാമിലി നിലതെറ്റി നിലത്തുവീണു, എഴുന്നേറ്റപ്പോൾ വീണ്ടും അടിയേറ്റു; പൊലീസ് എഫ്ഐആർ

തിരുവനന്തപുരത്ത് വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

കൂടുതൽ വായിക്കൂ
08:21 PM (IST) May 13

ആട് മേയ്ക്കലിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചരിത്രം കുറിച്ച് ബിരുദേവയുടെ റാങ്ക്; അഭിമാനത്തിൽ അമേജ് ​ഗ്രാമം

സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ബിരുദേവിന്‍റെ പിതാവ് അതീവ ശ്രദ്ധാലുവായിരുന്നു. ബിരുദേവിന്‍റെ മൂത്ത സഹോദരൻ സൈനികനായിരുന്നു. 

കൂടുതൽ വായിക്കൂ
08:20 PM (IST) May 13

നിപ: മലപ്പുറത്ത് 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, 166 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്.

കൂടുതൽ വായിക്കൂ
08:17 PM (IST) May 13

തീരുമാനമായത് ട്രംപിൻ്റെ സന്ദർശനത്തിൽ; സൗദിയും അമേരിക്കയും തമ്മിൽ വമ്പൻ തന്ത്രപ്രധാന-പ്രതിരോധ കരാറിൽ ഒപ്പുവച്ചു

യുഎസ് പ്രസിഡൻ്റിൻ്റെ സന്ദർശനത്തെ തുടർന്ന് നടന്ന ചർച്ചയിൽ തന്ത്രപ്രധാനമായ സാമ്പത്തിക സഹകരണ, പ്രതിരോധ കരാറുകളിൽ സൗദിയും അമേരിക്കയും ഒപ്പുവച്ചു

കൂടുതൽ വായിക്കൂ
07:59 PM (IST) May 13

കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി; തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുതെന്ന് കെപിസിസി നേതാക്കളോട് ഹൈക്കമാൻ്റ്

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി

കൂടുതൽ വായിക്കൂ
07:58 PM (IST) May 13

ജോലി ടാക്സി ഡ്രൈവർ, നെടുമങ്ങാട് നിന്നും ആദ്യ വിവാഹം, എല്ലാം മറച്ചുവെച്ച് വീണ്ടും വിവാഹം; പിടിയിൽ

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 

കൂടുതൽ വായിക്കൂ
07:29 PM (IST) May 13

കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം

ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കൂടുതൽ വായിക്കൂ
07:25 PM (IST) May 13

'വിരമിച്ചശേഷം ഒരു തസ്തികയും സ്വീകരിക്കില്ല'; വിടവാങ്ങൽ പ്രസംഗത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

 ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു

കൂടുതൽ വായിക്കൂ
07:18 PM (IST) May 13

കൊച്ചിയിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊച്ചിയിലെ കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ കെ.സി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.

കൂടുതൽ വായിക്കൂ
06:58 PM (IST) May 13

പാക് പിടിയിലായ ബിഎസ്എഫ് ജവാനക്കുറിച്ച് ചോദ്യം; വിദേശകാര്യ വക്താവിന്‍റെ മറുപടി,'ഇപ്പോൾ അപ്ഡേറ്റ് നൽകാനാകില്ല'

കഴിഞ്ഞ മാസമാണ് കര്‍ഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്‍റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്

കൂടുതൽ വായിക്കൂ
06:56 PM (IST) May 13

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം

നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. 

കൂടുതൽ വായിക്കൂ
06:35 PM (IST) May 13

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 53കാരന് ട്രിപ്പിൾ ജീവപര്യന്തം

ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

കൂടുതൽ വായിക്കൂ
06:18 PM (IST) May 13

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി

മലമുകളിൽ ശക്തമായ മഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. നാട്ടുകാര്‍ ചേര്‍ന്നാണ് പുഴയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ
06:17 PM (IST) May 13

ദില്ലിയിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സപ്രസ്, ആകാശത്ത് 2 മണിക്കൂർ കൊടും ചൂടിൽ യാത്ര, 'എസി കട്ടായി'

എസി കേടായെന്നും യാത്രക്കാർക്ക് അസഹനീയമായ ചൂടിൽ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും തുഷാർകാന്ത് റൗട്ട് ലിങ്ക്ഡ്ഇന്നിൽ ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ