11:55 PM (IST) Mar 18

പരാതി പിൻവലിക്കാൻ 15 ലക്ഷം; പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പിടിഎ പ്രസിഡന്‍റ് അടക്കം പിടിയിൽ

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ പിടിഎ പ്രസിഡന്‍റും മുൻ പിടിഎ പ്രസിഡന്‍റുമടക്കം നാലുപേരാണ് പിടിയിലായത്. അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിൽ നൽകിയ പരാതികള്‍ പിന്‍വലിക്കുന്നതിന് 15 ലക്ഷം ആവശ്യപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ
10:57 PM (IST) Mar 18

'ആദ്യം കഴുത്തുഞെരിച്ച് ചുമരിൽ തലയിടിച്ചു, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു'; അഫാനെതിരെ ഉമ്മ ഷെമിയുടെ ആദ്യമൊഴി

ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയിൽ പറയുന്നു. സംഭവ ദിവസം 50,000രൂപ കടം തിരികെ നൽകണമായിരുന്നു.

കൂടുതൽ വായിക്കൂ
10:53 PM (IST) Mar 18

താമരശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കൾ, ചിത്രങ്ങൾ പുറത്ത്

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്നാണ് യാസിര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്

കൂടുതൽ വായിക്കൂ
10:18 PM (IST) Mar 18

തലസ്ഥാനത്ത് കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറിൽ 65 മില്ലിമീറ്റർ, രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു. 45 മിനിറ്റിൽ 65 മില്ലി മീറ്റർ മഴയാണ് പെയ്തത്.

കൂടുതൽ വായിക്കൂ
10:10 PM (IST) Mar 18

കണ്ണിൽ ചോരയില്ലാത്തവർ! ജൈവ കൃഷിയിൽ വിളഞ്ഞ പാവക്കയും പടവലവും മത്തനും കുമ്പളവും എല്ലാം കൊണ്ടുപോകുന്ന കള്ളന്മാർ

നഷ്ടമേറിയതോടെ കൃഷി നിർത്താൻ ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.

കൂടുതൽ വായിക്കൂ
09:50 PM (IST) Mar 18

നടുറോഡിൽ യുവാക്കളുടെ 'കൊലപാതകം', പരിഭ്രാന്തരായി ആളുകൾ, പൊലീസ് എത്തിയപ്പോൾ റീൽസെടുക്കുകയാണെന്ന് മറുപടി

സച്ചിൻ 'രക്തത്തിൽ കുളിച്ച' നിലത്ത് കിടക്കുമ്പോൾ, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതായി നടിച്ച് സൈബന്ന സച്ചിന്റെ മേൽ ഇരുന്നു. ഇരുവരുടെയും മുഖം 'രക്തത്തിൽ കുളിച്ച' നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ
09:27 PM (IST) Mar 18

മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

ഇടുക്കി മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം.

കൂടുതൽ വായിക്കൂ
09:27 PM (IST) Mar 18

കേരളീയ സ്ത്രീജീവിതത്തെ കുടുംബശ്രീക്ക് മുൻപും പിൻപും എന്ന് വിഭജിക്കാം, സമഗ്ര പരിഷ്‌ക്കണ പ്രസ്ഥാനമെന്ന് മന്ത്രി

കേരളീയ സ്ത്രീ ജീവിതത്തെ സമഗ്രമായി പരിഷ്‌ക്കരിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ- മന്ത്രി എം ബി രാജേഷ്

കൂടുതൽ വായിക്കൂ
09:20 PM (IST) Mar 18

കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി; ബോംബ്-ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി; അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പത്തനംതിട്ട, തിരുവനന്തപുരം കളക്ട്രേറ്റുകൾക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി

കൂടുതൽ വായിക്കൂ
09:11 PM (IST) Mar 18

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രിക്ക് ശിവൻകുട്ടിയുടെ മറുപടി; 'ഇത് രാജ്യത്ത് ഏറ്റവും കൂലി ലഭിക്കുന്ന സംസ്ഥാനം'

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്

കൂടുതൽ വായിക്കൂ
09:08 PM (IST) Mar 18

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു, ഗുരുതര പരുക്ക്

കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനും പിതാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണം.

കൂടുതൽ വായിക്കൂ
08:42 PM (IST) Mar 18

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടെ ഹോം സ്റ്റേയിലെത്തിച്ചു; പൊലീസ് പരിശോധനയിൽ എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇസ്മായിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി

കൂടുതൽ വായിക്കൂ
08:15 PM (IST) Mar 18

16, 19, 20 വയസ് പ്രായമുള്ള രോഗികൾ, എംസിസിയിൽ കാർ ടി സെല്‍ തെറാപ്പി വിജയം, രാജ്യത്തെ 2ാമത്തെ സർക്കാർ സ്ഥാപനം

രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം

കൂടുതൽ വായിക്കൂ
08:09 PM (IST) Mar 18

സ്വാമി ശാശ്വതീകാനന്ദയുടെ മരണം; നിര്‍ണായക ഉത്തരവ്, തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ സംഘങ്ങൾ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്നതിന് സൂചനകൾ ഒന്നും കിട്ടിയില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.

കൂടുതൽ വായിക്കൂ
07:47 PM (IST) Mar 18

നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി മിന്നൽ ചുഴലി; അരമണിക്കൂര്‍ നീണ്ടുന്നു, മരങ്ങള്‍ വീണ് വ്യാപക നാശം

തൃശൂര്‍ മാളയിൽ മിന്നൽ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മാള പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം. ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി.

കൂടുതൽ വായിക്കൂ
07:31 PM (IST) Mar 18

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം: മരിച്ചത് ചെങ്ങറ സമര ഭൂമിയിലെ താമസക്കാരൻ

പത്തനംതിട്ട കോന്നിക്കടുത്ത് ചെങ്ങറയിൽ 70 വയസുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കൂടുതൽ വായിക്കൂ
07:09 PM (IST) Mar 18

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കൽ; നിർണായക ചര്‍ച്ച, തുടർ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകൾ ചർച്ച ചെയ്തു. ആവശ്യമായ തുടര്‍ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കൂടുതൽ വായിക്കൂ
06:51 PM (IST) Mar 18

ബാറിലെ അടിപിടിയിൽ പരിക്കേറ്റു, ആശുപത്രിയിലും അഴിഞ്ഞാടി, വനിതാ ഡോക്ടറെയടക്കം ആക്രമിക്കാൻ ശ്രമം, 2 പേർ പിടിയിൽ

തിരുവനന്തപുരം കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിൽ. കാട്ടുംപുറം സ്വദേശി അഖിലും മുണ്ടോണിക്കര സ്വദേശി ശ്യാം നായരുമാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ
06:30 PM (IST) Mar 18

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ; 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്

മൂന്ന് വർഷം മുൻപ് വീട്ടിൽ വച്ച് ഷാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സ്കൂളിലെ കൗൺസിലിങിലാണ് കുട്ടി വെളിപ്പെടുത്തിയത് 

കൂടുതൽ വായിക്കൂ
06:25 PM (IST) Mar 18

കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടൽ; ബിജെപി നേതാവിനെതിരെ നടപടി, പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂര്‍ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു

കൂടുതൽ വായിക്കൂ