08:22 AM (IST) Sep 30

പാലക്കാട് മണ്ണാർക്കാട് നഗരസഭ ലൈഫ് പദ്ധതിക്കായി വാങ്ങാൻ തീരുമാനിച്ച സ്ഥലത്തിന്റെ ഫെയർ വാല്യു നിശ്ചയിച്ചത് 60 ശതമാനം ഉയർത്തി

പാലക്കാട് മണ്ണാർക്കാട് നഗരസഭ ലൈഫ് പദ്ധതിക്കായി വാങ്ങാൻ തീരുമാനിച്ച സ്ഥലത്തിന്റെ ഫെയർ വാല്യു നിശ്ചയിച്ചത് 60 ശതമാനം ഉയർത്തി. വില്ലേജ് ഓഫിസറും ചാർജ് ഓഫിസറും ശുപാർശ ചെയ്ത 30 ശതമാനത്തിന് പുറമേ തഹസിൽദാരും 30 ശതമാനം വർധന വരുത്തിയെന്ന് വിവരാവകാശ നിയമപ്രകാരമുള രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ സെന്‍റിന് വെറും 18000 രൂപയുള്ള സ്ഥലത്തിന് 35000 രൂപയായി.

08:21 AM (IST) Sep 30

പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അച്ചടക്ക നടപടി എന്ന് ആക്ഷേപം

നികുതി വകുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകളും പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എന്ന് ആക്ഷേപം. പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് സസ്പെൻഷനും കാരണം കാണിക്കൽ നോട്ടീസും നൽകുന്നതായാണ് പരാതി.

08:21 AM (IST) Sep 30

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം തിരികെ കിട്ടാൻ ഹൈക്കോടതിയിൽ കേസ് കൊടുത്ത് നിക്ഷേപക

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം തിരികെ കിട്ടാൻ ഹൈക്കോടതിയിൽ കേസ് കൊടുത്ത് നിക്ഷേപക. പണം തിരികെ നൽകണമെന്ന സഹകരണ വകുപ്പിന്‍റെ ഉത്തരവ് പലതവണ ലംഘിച്ചതോടെയാണ് നിക്ഷേപകയ്ക്ക് കോടതി കയറേണ്ട ഗതികേട് വന്നത്. ‍അതേസമയം, തട്ടിപ്പ് നടത്തി പുറത്തായ ജീവനക്കാരിയാണ് പണം തിരികെ നൽകേണ്ടതെന്ന വിചിത്ര വാദമാണ് ബാങ്ക് മുന്നോട്ട് വെയ്ക്കുന്നത്.

08:13 AM (IST) Sep 30

കനത്ത മഴയെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ വെള്ളക്കെട്ട്

കനത്ത മഴയെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ വെള്ളക്കെട്ട്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.സബ്‍വേ സർവീസും തടസ്സപ്പെട്ടു. ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഒരു ടെർമിനൽ അടച്ചു. ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

08:13 AM (IST) Sep 30

ഒന്നാം വിള നെല്ലു സംഭരണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി കർഷകർ

ഒന്നാം വിള നെല്ലു സംഭരണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി കർഷകർ. ഇത്തവണയെങ്കിലും കൃത്യ സമയത്ത് നെല്ല് സംഭരിച്ച് പണം നൽകണമെന്നാവശ്യപ്പെട്ട് കർഷകർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

08:12 AM (IST) Sep 30

മുട്ടിൽ മരംമുറിക്കേസിൽ റവന്യൂവകുപ്പിനെതിരെ സിപിഎം, കർഷകർക്ക് പിഴചുമത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യം

മുട്ടിൽ മരംമുറിക്കേസിൽ റവന്യൂവകുപ്പിനെതിരെ സിപിഎം. കർഷകർക്ക് പിഴചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. യാഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥ ശ്രമമമെന്നും പി.ഗഗാറിൻ ആരോപിച്ചു. മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്ക് പുറമെ ഭൂവുടമകളായ കർഷകർക്കും റവന്യൂവകുപ്പ് പിഴചുമത്തിയതിനെ രൂക്ഷമായി വിമർശിക്കുകയാണ് സിപിഎം. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം കർഷന് പിഴ ചുമത്തിയത് വഞ്ചനെയെന്നാണ് പാർട്ടി നിലപാട്

08:12 AM (IST) Sep 30

രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മെയ് 19 ന് ആണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബർ ഒന്നു വരെയുള്ള കണക്ക്. നോട്ടു നിരോധനത്തെ തുടർന്ന് ആണ് 2000 രൂപ നോട്ട് റിസർവ്ബാങ്ക് ലഭ്യമാക്കിയത്. 2018 19 സാന്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. അതേസമയം നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന സൂചനകളും നിലവിലുണ്ട്

08:12 AM (IST) Sep 30

ദില്ലിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പി പി സുജതൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്

ദില്ലിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ പി.പി സുജതൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.ദില്ലിയിലെ ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇന്നലെയാണ് ദ്വാരകയിൽ പാർക്കിൽ മൃതദേഹം കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ് 

08:11 AM (IST) Sep 30

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള നിര്‍ണ്ണായക ബിജെപി നേതൃയോഗം ഇന്ന്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള നിര്‍ണ്ണായക ബിജെപി നേതൃയോഗം ഇന്ന് ദില്ലിയില്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഘട്ട് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുയര്‍ന്ന നേതാക്കളുടെ അതൃപ്ചതിയും യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ പങ്കെടുക്കും

08:11 AM (IST) Sep 30

സംസ്ഥാനത്ത് മഴ ശക്തം, ഇന്നും വ്യാപക മഴ തുടരും

സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം

08:10 AM (IST) Sep 30

കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം ലഭ്യമാക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം ലഭ്യമാക്കാൻ അടിയന്തര നടപടികളുമായി സർക്കാർ. ഇതിനായി സഹകരണ വകുപ്പ് കേരള ബാങ്കിൽ നിന്ന് 50 കോടി രൂപ സമാഹരിക്കും. തകർച്ച നേരിടുന്ന സഹകരണ സംഘങ്ങൾക്ക് സഹകരണ വകുപ്പ് രൂപീകരിക്കുന്ന പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി പണം ലഭ്യമാക്കാനാണ് ശ്രമം. ഇതിനായി കേരളാ ബാങ്ക് റിസർവ്വ് ഫണ്ടിൽ നിന്ന് വായ്പായി തുക എടുക്കും. നിശ്ചിത ശതമാനം പലിശക്ക് പണമെടുക്കാമെന്ന വ്യവസ്ഥ മുൻനിർത്തിയാണ് ധന സമാഹരണം. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഒകിടോബർ 11 ല്ക്ക് മാറ്റിയിട്ടുണ്ട്. 12 ന് ജനറൽ ബോഡ് യോഗവും തിരുവനന്തപുരത്ത് ചേരും. കാലാവധി പൂർത്തിയായ വകയിൽ ഓഗസ്റ്റ് 31 വരെ 73 കോടി രൂപയാണ് കരുവന്നൂർ ബാങ്ക് നിക്ഷേപകർക്ക് തിരിച്ച് നൽകിയത്. പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം 103 കോടിയുടെ നിക്ഷേപം പുതുക്കാനായെന്നുമാണ് കണക്ക്

08:10 AM (IST) Sep 30

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ അടുത്ത ചൊവ്വാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ അടുത്ത ചൊവ്വാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്യും. മുൻ എസ്പി കെ.എം ആന്റണി, ഡിവൈഎസ്പി ഫെമസ് വർഗീസ് എന്നിവരെ കഴിഞ്ഞ ദിവസം മണിക്കൂറുകൾ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സതീഷ് കുമാർ കണ്ടതായി ഇരിങ്ങാലക്കുട മുൻ ഡിവൈഎസ്പി ഇഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മറ്റ് ഇടപാട് ഒന്നും ഉണ്ടായിട്ടില്ലെന്നാണ് മൊഴി. കേസിൽ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച സിപിഎം നേതാവ് എംകെ കണ്ണൻ, എ സി മൊയ്തീൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നതിലും ഉടൻ തീരുമാനം എടുക്കും

08:10 AM (IST) Sep 30

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യ. ഭാരോദ്വഹനത്തിൽ ഉറച്ച മെഡൽ പ്രതീക്ഷകളുമായി മീരാഭായ് ചനുവും ബിന്ദ്യാറാണിയും അൽപസമയത്തിനകമിറങ്ങും. ശ്രീശങ്കറിന്റേയും ജിൻസൻ ജോണ്‍സന്റേയും ഹീറ്റ്സ് മത്സരങ്ങളും ഉടൻ. 400 മീറ്ററിൽ മുഹമ്മദ് അജ്‍മലിന്റെ ഫൈനൽ വൈകീട്ട്. ഹോക്കിയിൽ ഇന്ത്യ പാക് സൂപ്പര്‍ പോരാട്ടം വൈകീട്ട് ആറേ കാലിന്

08:10 AM (IST) Sep 30

യുഎൻ രക്ഷാ സമിതി നവീകരണ ആവശ്യം വീണ്ടും ശക്തമാക്കി ഇന്ത്യ

യുഎൻ രക്ഷാ സമിതി നവീകരണ ആവശ്യം വീണ്ടും ശക്തമാക്കി ഇന്ത്യ. ഇന്ത്യ സ്ഥിര അംഗമല്ലാതെ തുടരുന്നത് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ വാഷിംഗ്ടണിൽ പ്രസ്‌താവിച്ചു. കാലത്തിന് അനുസരിച്ച് മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

08:09 AM (IST) Sep 30

എം എസ് സ്വാമിനാഥന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടക്കും

വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ 11:30ന് ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. തരമണിയിലെ സ്വാമിനാഥൻ റിസേർച്ച് ഫൌണ്ടേഷൻ ഓഫീസിൽ പൊതുദർശനം ഇപ്പോഴും തുടരുകയാണ്. രാവിലെ 8 മണിക്ക് തമിഴ്നാട് ഗവർണർ ആർ.എൻ.രവി അന്തിമോപചാരം അർപ്പിക്കും. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി പി.പ്രസാദ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി പ്രസാദ് ഇന്നലെ റീത്ത് സമർപ്പിച്ചിരുന്നു. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥൻ വ്യാഴാഴ്ച ആണ് അന്തരിച്ചത്.