പൂനെ: പൂനെയിലെ വഡ്​ഗാവ്ശേരിയിൽ കൊക്കയില്‍ മറിഞ്ഞ് കാണാതായ മലയാലിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.  കണ്ണൂർ കൂത്തുപറമ്പു സ്വദേശി വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാർ ഞായറാഴ്ച്ച രാത്രിയാണ് കൊയിന ഡാമിലേക്കുള്ള വഴിയിൽ കൊക്കയിലേക്ക് മറിഞ്ഞത്.

വൈശാഖിന്‍റെ സുഹൃത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. കനത്തെ മഴയെ തുടര്‍ന്നാണ് വൈശഖിനായുള്ള തെരച്ചില്‍ വൈകിയത്. മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. പൂനെ - ബാംഗ്ലൂർ ഹൈവേയിലൂടെയുള്ള ഗതാഗതം വെള്ളം പൊങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ടു. നാസിക്,പാൽഘർ, റായിഗഡ് എന്നീ ജില്ലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്.