മുംബൈ-താനെ പ്രദേശത്തെ ഒരു നിയമസഭാ മണ്ഡലമാണ് കലീന. കലീനയെ പ്രതിനിധീകരിച്ച് കഴിഞ്ഞ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നു തവണയും ചെന്നിരുന്നത് ഒരു വരാപ്പുഴക്കാരനാണ്. പേര് ജോർജ് എബ്രഹാം. ഇത്തവണ കോൺഗ്രസ് അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റുനൽകി. എതിരാളി ചില്ലറക്കാരനല്ലായിരുന്നു. ശിവസേനയുടെ ശക്തനായ സ്ഥാനാർഥി സഞ്ജയ് ഗോവിന്ദ് ഫഡ്‌നിസ്‌. 

മുംബൈ മലയാളികൾക്കിടയിൽ തനിക്കുള്ള സ്വാധീനം ജോർജ് എബ്രഹാമിന് ആത്മവിശ്വാസം പകർന്നു. സിഡി ഉമ്മച്ചൻ, ആനി ശേഖർ എന്നിങ്ങനെ രണ്ടു മലയാളികൾ ഇതിനു മുമ്പ് കലീനയിൽ നിന്നും കൊളാബയിൽ നിന്നുമൊക്കെ മഹാരാഷ്ട്ര നിയമസഭയിൽ എത്തിയിട്ടുള്ളതും പ്രതീക്ഷ നൽകി.  വോട്ടെണ്ണലിന്റെ തുടക്കത്തിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ഫഡ്‌നിസിനെ ചെറുതായൊന്നു വിറപ്പിക്കുക വരെ ജോർജ് ചെയ്‌തെങ്കിലും, മറാഠി ഭൂരിപക്ഷ ബൂത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ഫഡ്‌നിസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമുണ്ടായി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഫഡ്‌നിസിനുന്ദ്.