സുഖ്വിന്ദർ സിം​ഗ് സുഖുവിന്റെ സത്യ പ്രതജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഖാർ​ഗെ ഹിമാചലിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഷിംലയിൽ എത്തി. 

ഷിംല : പാർട്ടിയിൽ ഐക്യം ഓർമപ്പെടുത്തി കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാ‌ർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലെ വിജയം പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണെന്നും ഖാർ​ഗെ ഓർമ്മിപ്പിച്ചു. ഹിമാചൽ പ്രദേശിലെത് ജനങ്ങളുടെ വിജയം എന്നും ഖാർഗെ പറഞ്ഞു. സുഖ്വിന്ദർ സിം​ഗ് സുഖുവിന്റെ സത്യ പ്രതജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഖാർ​ഗെ ഹിമാചലിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഷിംലയിൽ എത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട്ടിലെത്തി കണ്ടു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രതിഭാ സിം​ഗ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുക തൻ്റെ ചുമതലയാണെന്നും അവർ പറഞ്ഞു. മകൻ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിം​ഗിന്റെ മറുപടി. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നുവെന്ന് വിക്രമാദിത്യ സിംഗും പ്രതികരിച്ചു. ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സിം​ഗ് വ്യക്തമാക്കി.