നിർണ്ണായക ചർച്ചകൾക്കായി തിങ്കളാഴ്ച മുതൽ നാല് ദിവസം മമത ബാനർജി ദില്ലിയിൽ ചെലവഴിക്കും... 

ദില്ലി: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാ ബാന‍ർജി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ പാർലമെന്ററി പാർട്ടി നേതാവായി മമതാ ബാന‍ർജിയെ തെരഞ്ഞെടുത്തു. നിർണ്ണായക ചർച്ചകൾക്കായി തിങ്കളാഴ്ച മുതൽ നാല് ദിവസം മമത ബാനർജി ദില്ലിയിൽ ചെലവഴിക്കും. 

കേന്ദ്രസർക്കാരിനെതിരെ ശക്താമായ ഭാഷയിൽ വിമർശനം ഉന്നയിക്കുന്ന ആളാണ് ബം​ഗാൾ മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബം​ഗാൾ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ ഏറെ പിന്നിലാക്കിയായിരുന്നു മമതയുടെ തൃണമൂൽ ഭരണം നിലനിർത്തിയത്. പെ​ഗാസസ് വിവാദത്തിൽ തന്റെ ഫോൺ ക്യാമറ പ്ലാസ്റ്ററിട്ടുവെന്ന പരിഹാസവുമായി മമത രം​ഗത്തെത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona