മമതയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാന നിരീക്ഷകന്‍റെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്.  

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ റോഡ് ഷോ തുടങ്ങി. വീല്‍ചെയറില്‍ ഇരുന്നാണ് മമത കൊല്‍ക്കത്തയിലെ റോഡ് ഷോയില്‍ പങ്കെടുക്കുക. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് മമത പൊതുവേദിയില്‍ എത്തുന്നത്. 

അതേസമയം മമതയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാന നിരീക്ഷകന്‍റെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്. 

അതേസമയം മിഡ്നാപൂരിലെ ഖരാഖ്പൂരില്‍ അമിത് ഷായും വൈകിട്ട് റാലി നടത്തും. ജില്ലയിലെ പ്രാദേശിക നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തും. ഇതിനിടെ തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ സുവേന്ദു അധികാരിക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നന്ദിഗ്രാമില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.