Asianet News MalayalamAsianet News Malayalam

'ട്രെഡ്‍മില്ലും പട്ടിക്കുട്ടിയും പിന്നെ....'; മമതാ ബാനർജിയുടെ വർക് ഔട്ട് ഇങ്ങനെ!!

കയ്യിൽ പട്ടിക്കുട്ടിയുമായി ട്രെഡ്മില്ലിൽ നടക്കുന്ന മമതയാണ് വീഡിയോയിലുള്ളത്. പതിവ് പോലെ വെളുത്ത നിറത്തിലുള്ള സാരിയാണ് മമതയുടെ വേഷം. നടക്കുന്നതിനി‌ടെ കയ്യിലുള്ള പട്ടിക്കുട്ടിയെ വാത്സല്യത്തോടെ നോക്കുന്നതും കാണാം.

mamata banerjee shared her sunday workout video vcd
Author
First Published May 7, 2023, 7:45 PM IST

ദില്ലി‌: തന്റെ വർക്ക് ഔട്ട് വീഡിയോ പുറത്തുവിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.  ഞായറാഴ്ച ട്രെഡ്‌മില്ലിൽ നടക്കുന്നതിന്റെ വീഡിയോയാണ് മമത പങ്കുവച്ചിരിക്കുന്നത്.  

'ചില ദിവസങ്ങളിൽ നിങ്ങൾക്ക് കൂടുതൽ പ്രചോദനം ആവശ്യമായി വരും' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കയ്യിൽ പട്ടിക്കുട്ടിയുമായി ട്രെഡ്മില്ലിൽ നടക്കുന്ന മമതയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലുള്ളത്. പതിവ് പോലെ വെളുത്ത നിറത്തിലുള്ള സാരിയാണ് മമതയുടെ വേഷം. നടക്കുന്നതിനി‌ടെ കയ്യിലുള്ള പട്ടിക്കുട്ടിയെ വാത്സല്യത്തോടെ നോക്കുന്നതും കാണാം. 15000ലധികം ആളുകളാണ് വീഡിയോ ലൈക് ചെയ്തിരിക്കുന്നത്. കമന്റ് ഓപ്ഷൻ ഓഫാക്കിയിരിക്കുകയാണ്. 

വ്യായാമം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് മമതാ ബാനർജി.  2019-ൽ ഡാർജിലിംഗിൽ 10 കിലോമീറ്റർ ദൂരം നടന്ന്  ആരോ​ഗ്യസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ രാഷ്ട്രീയപ്രവർത്തന പാരമ്പര്യമുള്ള 68കാരിയായ മമത ബിജെപിയുടെ കടുത്ത എതിരാളിയാണ്. മെയ് 13 ന് ഫലം പ്രഖ്യാപിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ  തകർച്ച ആരംഭിച്ചാൽ സന്തോഷിക്കുമെന്ന്  അവർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ മാറ്റം ആ​ഗ്രഹിക്കുന്നു. ജനങ്ങളുടെ അധികാരത്തോലം ശക്തി മറ്റൊന്നിനുമില്ല. എല്ലാ പ്രതിപക്ഷപാർട്ടികളും ഒന്നിച്ചുവന്നാൽ, ബിജെപിക്ക് യുദ്ധത്തിൽ തോൽവിയുണ്ടാകും. വിഭാ​ഗീ‌യ ശക്തികൾക്കെതിരെ ഇന്ത്യ വിജയിക്കും. മമത ട്വീറ്റ് ചെയ്തിരുന്നു. 

ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിന് മമത പിന്തുണ അറിയിച്ചിരുന്നു.  പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്കൊപ്പം നാമെല്ലാവരും നിൽക്കണം.  നമ്മുടെ കായികതാരങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അവർ ചാമ്പ്യന്മാരാണ്. കുറ്റവാളികളെ രാഷ്ട്രീയ ബന്ധത്തിന്റെ അകമ്പടിയില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നീതി വിജയിക്കണം. സത്യം ജയിക്കണം" മമത പറഞ്ഞു.
 

Read Also: 2024ൽ റിപ്ലബിക് പരേഡിൽ അണിനിരക്കുക സ്ത്രീകൾ മാത്രം; ചരിത്രപരമായ തീരുമാനവുമായി സർക്കാർ

 
 

Latest Videos
Follow Us:
Download App:
  • android
  • ios