തൃണമൂലിന്റെ പുതിയ നീക്കം മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ റാലികൾ നടത്തുന്ന ബിജെപി ക്ക് പ്രതിസന്ധിയാകുന്നതാണ്

കൊൽക്കത്ത: എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും മമത ബാനർജി ഇനി മുതൽ അര മണിക്കൂർ മാത്രമേ പങ്കെടുക്കൂവെന്ന് തൃണമൂൽ കോൺഗ്രസ്. കൊൽക്കത്ത നഗരത്തിൽ റാലികൾ നടത്തില്ല. പ്രചാരണം അവസാനിക്കുന്ന ഏപ്രിൽ 26ന് പ്രതീകാത്മകമായി ഒരു യോഗം മാത്രമേ നടത്തുവെന്നും ടി എം സി അറിയിച്ചു.ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന വിമർശനത്തിനിടെയാണ് തീരുമാനം. 

തൃണമൂലിന്റെ പുതിയ നീക്കം മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ റാലികൾ നടത്തുന്ന ബിജെപി ക്ക് പ്രതിസന്ധിയാകുന്നതാണ്. കൊവിഡ് ചൂണ്ടിക്കാട്ടി നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എല്ലാ റാലികളും റദ്ദാക്കിയിരുന്നു. ആവശ്യമായ വാക്സിനും, മരുന്നും ഓക്സിജനും, ബംഗാളിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്. കൊവിഡിനിടെയുള്ള തെരഞ്ഞെടുപ്പ് രോഗവ്യാപനം രൂക്ഷമാക്കുമെന്ന വിമർശനത്തിനിടെയാണ് ആവശ്യം. ഇതിനിടെ ബംഗാളിലെ എല്ലാ റാലികളും രാഹുല്‍ഗാന്ധി റദ്ദാക്കി