Asianet News MalayalamAsianet News Malayalam

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കും; നാളെ ദില്ലിയിലെത്തും

ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രജനീകാന്ത്, കമലഹാസന്‍ തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും  ചടങ്ങിലേക്ക് ക്ഷണമുണ്ട്. 

mamata banerjee will participate modi s swearing ceremony
Author
Delhi, First Published May 28, 2019, 7:35 PM IST

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. മമത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. നാളെ മമത കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലെത്തും. രജനീകാന്ത്, കമലഹാസന്‍ തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും  ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെ വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല. 

വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. ഇത്തവണയും ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. സ്പീക്കർ തെരഞ്ഞെടുപ്പ് പത്തിനാകും. രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം. 

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പരസ്പരം പോരടിച്ചിരുന്നു മമതയും മോദിയും. ഇതിനിടെ ബംഗാളില്‍ നിന്ന് അഞ്ച് എംഎല്‍എമാരടക്കം തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരു സിപിഎം എംഎല്‍എയും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. 

Follow Us:
Download App:
  • android
  • ios