കൊല്‍ക്കത്ത: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷിക വിരുദ്ധ നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായും രാജ്യവ്യാപകമായും പ്രക്ഷോഭത്തിനിറങ്ങുമെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ചേരുമെന്നും മമത അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലെയെ വില്‍ക്കുകയാണെന്നും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.