തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ യുവതിയുമായി പ്രണയം നടിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയുമായിരുന്നു

വയനാട്: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ ചിത്രങ്ങൾ ആണ് മൊബൈൽ നമ്പർ അടക്കം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രതി പോസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ യുവതിയുമായി പ്രണയം നടിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയുമായിരുന്നു.

YouTube video player