ദില്ലി: യുവാവിനെ 49 കിലോ തൂക്കം വരുന്ന മയിൽപ്പീലികളുമായി ദില്ലി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഹോങ്കോംഗിൽ നിന്നും ദില്ലിയിലെത്തിയ നസീർ അൻസാരിയെന്ന 39കാരനെയാണ് സിഐഎസ്എഫ് സംഘം പിടികൂടിയത്.

ഇയാളുടെ പക്കൽ മൂന്ന് വലിയ ബാഗുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നിലും മയിൽപ്പീലികളായിരുന്നു. ഇയാളെ പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി. 

എന്തിനാണ് ഇത്രയധികം മയിൽപ്പീലികൾ കൈവശം വച്ചതെന്ന ചോദ്യത്തിന് ഇയാളുടെ പക്കൽ ഉത്തരമില്ലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മയിൽപ്പീലികളുടെ സ്രോതസ്സ്, ഇന്ത്യയിലെ വനം വന്യജീവി നിയമം എന്നിവ പരിശോധിച്ച ശേഷമേ ഇയാൾക്കെതിരെ നടപടിയെടുക്കൂ. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലുകൾ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന പക്ഷിയാണ്.