ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.
ദില്ലി: വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും ഇന്നലെ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണിൽ വിളിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തത്. തലസ്ഥാനത്തേക്ക് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേ സമയം എന്നാണ് എത്തുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്.



