മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ  കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ ചാടിയിറങ്ങിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

കൊല്‍ക്കത്ത: മദ്യപിച്ചെത്തി മൃഗശാലയില്‍ സിംഹത്തിന്‍റെ കൂട്ടിലേക്ക് ചാടിയ യുവാവിന് സിംഹത്തിന്‍റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിൽ ആണ് നാല്‍പതുകാരനെ സിംഹം ആക്രമിച്ചത്. മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാള്‍ സിംഹത്തിന്റെ കൂടിനു സമീപത്തെ മതില്‍ മറികടന്ന് ഉളളില്‍ ചാടിയിറങ്ങിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

ജീവനക്കാര്‍ ഇയാളെ കൂട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് സിംഹം ആക്രമിച്ചു. സിംഹത്തിന്‍റെ ആക്രമണത്തില്‍ തോളിനും കഴുത്തിനും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങൾ ലഭിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്താക്കി. നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാര്‍ ഇടപെട്ട് രക്ഷിച്ചതിനാല്‍ അന്ന് വലിയ അപകടം ഒഴിവായി.