Asianet News MalayalamAsianet News Malayalam

വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി; യുവാവിനും മതാപിതാക്കൾക്കും എതിരെ കേസ്

ഭ​ർ​ത്താ​വി​​ന്റെ ബ​ന്ധു​ക്ക​ൾ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​ടു​ത്തി​ടെ അ​ഞ്ചു ല​ക്ഷം രൂപ ആ​വ​ശ്യ​പ്പെ​ട്ട്​ വീ​ട്ടി​ൽ​ നി​ന്നും​ തന്നെ പു​റ​ത്താ​ക്കി​യെ​ന്നും പൊലീസിന് നൽകിയ പരാതിയിൽ യു​വ​തി പറയുന്നു.

man booked case for give triple talaq to wife via whatsapp
Author
Mumbai, First Published May 16, 2019, 11:24 PM IST

മുംബൈ: വാട്സാപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനും മതാപിതാക്കൾക്കും എതിരെ കേസ്. മഹാ​രാ​ഷ്​​ട്ര​യി​ലെ ഭോയ്‌വാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 28​കാ​ര​നാ​യ ന​ദീം ശൈ​ഖി​നെതിരെ 25കാ​രി​യാ​യ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഭ​ർ​ത്താ​വി​​ന്റെ ബ​ന്ധു​ക്ക​ൾ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​ടു​ത്തി​ടെ അ​ഞ്ചു ല​ക്ഷം രൂപ ആ​വ​ശ്യ​പ്പെ​ട്ട്​ വീ​ട്ടി​ൽ​ നി​ന്നും​ തന്നെ പു​റ​ത്താ​ക്കി​യെ​ന്നും പൊലീസിന് നൽകിയ പരാതിയിൽ യു​വ​തി പറയുന്നു. തുടർന്ന് ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 12ന്​ ന​ദീം ​വാ​ട്​​സാപ്പ്​​ വ​ഴി മു​ത്ത​ലാ​ഖ്​ സ​ന്ദേ​ശം അയക്കുകയായിരുന്നു. 

ഇ​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​പ്ര​കാ​ര​മാ​ണ്​ പൊലീസ് യുവാവിനെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തത്. 2014ലാണ് ന​ദീം ശൈ​ഖും യുവതിയും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും നാല് വയസ്സായ കുഞ്ഞുണ്ട്. 2017ൽ​ മു​ത്ത​ലാ​ഖ്​ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച്​ കൊണ്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചിരുന്നു.

Follow Us:
Download App:
  • android
  • ios