അയൽക്കാരൻ പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം

കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് അക്രമത്തിലാണ് കലാശിച്ചത്.

man complained to neighbour about loud music during holi, Killed in madhya pradesh

ഭോപ്പാല്‍: ഹോളി ആഘോഷത്തിന്‍റെ  ഭാഗമായി ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത 64 കാരനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കണം എന്ന് അയല്‍വാസി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ അതിക്രമം നടത്തിയത്. 

മൻകിസർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ഹോളിയോടനുബന്ധിച്ച് ഉച്ചത്തില്‍ പാട്ടുവെച്ചത്. കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ശങ്കര്‍ എന്നയാള്‍ അയല്‍ക്കാരനായ ദീപുവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദീപുവും അയാളുടെ അഞ്ച് ബന്ധുക്കളും ചേര്‍ന്ന് ശങ്കറിന്‍റെ വീട്ടിലെത്തി അതിക്രമം കാണിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ശങ്കറിന്‍റെ പിതാവ് മുന്ന കെവാട്ടിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപുവിനും സംഘത്തിനുമെതിരെ കൊലപാതക കുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Read More:അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങി, വഴിയില്‍ വെച്ച് ബസ് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios