അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങി, വഴിയില്‍ വെച്ച് ബസ് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതായിരുന്നു യുവാവ്.

youn man died in a road accident

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കല്ലമ്പലം സ്വദേശി വിഥുൻ ലാലാണ് മരിച്ചത്. ആറ്റിങ്ങൽ നിന്നും കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് യുവാവിനെ  ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗത്തിൽ എത്തിയ ബസ് ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതായിരുന്നു വിഥുന്‍ലാല്‍. സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More:വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം; നാഗര്‍ കോവിൽ സ്വദേശി യാത്രയായത് 5 പേര്‍ക്ക് പുതുജീവൻ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios