ഹൂഗ്ലി: വിനോദയാത്രക്കിടെ കളിത്തീവണ്ടിയില്‍ നിന്ന് സെല്‍ഫി എടുത്ത മധ്യവയസ്കന്‍ കാല്‍തെറ്റി വീണ് മരിച്ചു. ഹൂഗ്ലി സ്വദേശിയായ 53-കാരന്‍ പ്രദീപ് സക്സേനയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രദീപ് സക്സേനയെ ഡാര്‍ജലിങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ദുര്‍ഗാ പൂജയുടെ അവധി ആഘോഷിക്കാന്‍ ഡാര്‍ജിലിങില്‍ എത്തിയതായിരുന്നു സക്സേനയും ഭാര്യയും മകളും. കളിത്തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടെ ഫുട്ബോര്‍ഡില്‍ നിന്ന് സെല്‍ഫിയെടുത്ത സക്സേന കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഇയാളെ ഡാര്‍ജിലിങിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ ഇയാള്‍ മരിക്കുകയായിരുന്നു.