മുംബൈ: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയ യുവാവിനെ പൊലീസ് പിടികൂടി. സ്പൈസ്‍ജെറ്റിന്‍റെ എസ്ജി 634 മുംബൈ-ബെംഗളൂരു വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറക്കുന്നതിന് തൊട്ട് മുമ്പാണ് റണ്‍വേയില്‍ യുവാവ് നില്‍ക്കുന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിമാനത്താവള അധികൃതരെ വിവരമറിയിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫ് സംഘമെത്തി വിമാനത്താവളത്തിന് സുരക്ഷ നല്‍കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് പ്രഥമിക നിഗമനം.