ലോക്ഡൌണ്‍ വരുമാനം നിലച്ചതിന് പിന്നാലെ നദീം വളര്‍ത്തിയിരുന്ന ആടിനെ വീട്ടുകാര്‍ വിറ്റിരുന്നു. വില്‍ക്കരുതെന്ന് നദീം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറ്റ് വഴികള്‍ ഇല്ലാതായതോടെയായിരുന്നു ഇത്


ഓമനിച്ച് വളര്‍ത്തിയിരുന്ന ആടിനെ വിറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിലെ സാന്‍റാക്രൂസിലെ ശാസ്ത്രി നഗറിലാണ് സംഭവം. 23കാരനായ യുവാവാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്. മുറിയിലെ സീലിംഗില്‍ നദീം ഖാന്‍ എന്ന യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ നദീമിനെ പുറത്തേക്ക് കാണാതെ വന്ന വിളിച്ചപ്പോള്‍ പ്രതികരണമില്ലാതെ വന്നതോടെ നദീമിന്‍റെ സഹോദരി മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

താഴെയിറക്കി നദീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്ഡൌണ്‍ വരുമാനം നിലച്ചതിന് പിന്നാലെ നദീം വളര്‍ത്തിയിരുന്ന ആടിനെ വീട്ടുകാര്‍ വിറ്റിരുന്നു. വില്‍ക്കരുതെന്ന് നദീം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറ്റ് വഴികള്‍ ഇല്ലാതായതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ നദീം അസ്വസ്ഥനായിരുന്നതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona