ദില്ലി: ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടിയ മധ്യ‌വയസ്‌കൻ മരിച്ചു. ആത്മഹത്യയാണെന്ന് സംശയം. ഇന്ന് രാവിലെയാണ് സംഭവം. ഇതേത്തുടർന്ന് ദില്ലി മെട്രോ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

അമ്പത് വയസോളം പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാൾ കറുത്ത പാന്റും വെള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്. മൃതദേഹം ദില്ലിയിലെ ജിടിബി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം നടന്നത് 6.35 നാണെന്ന് വ്യക്തമായി. ദിൽഷാദ് ഗാർഡനിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്.