ഫിറോസാബാദ് ജില്ലയിലെ, കുതുംപുര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.  അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഫിറോസാബാദ് ജില്ലയിലെ, കുതുംപുര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. സക്കീര്‍ അലി എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. 

അപകടം നടക്കുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്നിരുന്ന ബാദ്ഷാ അരവിന്ദ് (35) എന്ന യുവാവാണ് മരിച്ചത്. ബാല്‍ക്കണിയുടെ അവശിഷ്ടങ്ങള്‍ വീണ് 12 പേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ബാദ്ഷായുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.