Asianet News MalayalamAsianet News Malayalam

മകള്‍ക്ക് ആഹാരം നല്‍കാന്‍ നിവൃത്തിയില്ല; രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ആത്മഹത്യ ശ്രമം

മകളെ പോറ്റാൻ പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് രാഹുൽ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. നവംബർ 15 ന് മകളെയും ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഭവ്യ പൊലീസിൽ പരാതി  നൽകിയിരുന്നു. 

man killed his 2 year daughter says he has no money to feed her
Author
First Published Nov 28, 2022, 12:05 PM IST

കോലാർ: മകൾക്ക് ഭക്ഷണം കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയെ കൊലപ്പടുത്തി 45 കാരനായ പിതാവ്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. ഐടി ജീവനക്കാരനായ രാഹുൽ പർമർ എന്നയാളാണ് മകളെ കൊല ചെയ്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ, തടാകത്തിന്റെ തീരത്ത് ഒരു നീല കാറും കണ്ടെത്തിയതായി പോലീസ് കൂട്ടിച്ചേർത്തു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

അന്വേഷണത്തെ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ​ഗുജറാത്തിൽ നിന്നുള്ള രാഹുൽ പർമർ രണ്ട് വർഷമായി ഭാര്യയും മകളുമൊത്ത് ബം​ഗളൂരുവിലാണ് ഇയാൾ താമസം. മകളെ പോറ്റാൻ പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് രാഹുൽ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. നവംബർ 15 ന് മകളെയും ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഭവ്യ പൊലീസിൽ പരാതി  നൽകിയിരുന്നു. 

കഴിഞ്ഞ ആറ് മാസമായി രാഹുലിന് ജോലി നഷ്ടമായിരുന്നു. ബിസിനസിൽ ഇയാൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. മാത്രമല്ല, ഇയാൾ പോലീസിൽ വ്യാജ മോഷണപരാതിയും നൽകിയിരുന്നു. തന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി എന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. ഇതിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനും എത്താറുണ്ടായിരുന്നു.

ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ രാഹുൽ തന്നെ പണയം വെച്ചതാണെന്ന് പൊലീസിന് മനസ്സിലായത്. പൊലീസ് ഇയാൾക്ക് താക്കീത് നൽകിയിരുന്നു. വ്യാജ പരാതി നൽകിയ സംഭവത്തിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭയം മൂലമായിരിക്കാം ഇയാൾ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. 

സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാത്ത ഒമ്പത് വർഷം, സുനിതയുടെ കൊലപാതകത്തിൽ നിർണായകമായ ഡിഎൻഎ
 

Follow Us:
Download App:
  • android
  • ios