പട്‌ന: ബീഹാറില്‍ കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് പേര്‍ക്ക് ക്രൂര മര്‍ദ്ദനം. പൂർണിയ ജില്ലയിലെ കൃത്യാനന്ദ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂര കൊലപാതകം നടന്നത്.  

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശ്യാമാനന്ദ് യാദവ് എന്ന 36 കാരനായ യുവാവണ് കൊല്ലപ്പെട്ടത്.  ശ്രീനഗറിലെ ദേവിനഗർ ഗ്രാമത്തിൽ താമസിക്കുന്ന 40 കാരനായ മനോജ് യാദവ്, 25 കാരനായ കൈലാഷ് സാഹ എന്നിവരും ക്രൂര മര്‍ദ്ദനത്തിനിരയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരുക്കേറ്റതായി പൊലീസ് വ്യക്തമാക്കി.