സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആര്‍ട്സ് കോച്ചിങ് സെന്‍ററിലുണ്ടായ തീപിടുത്തത്തിൽനിന്ന് രണ്ട് പെൺകുട്ടികളെ അതിസഹാസികമായി രക്ഷപ്പെടുത്തിയ യുവാവിന് കയ്യടിക്കുകയാണ് സോഷ്യൽമീഡിയ. കെട്ടിടത്തിന്റെ മുകളിൽ കയറി പെൺകുട്ടികളെ ഓരോരുത്തരെയായി യുവാവ് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ‌ വെെറലാണ്.

കെതൻ ജോറാവാഡിയ എന്ന യുവാവാണ് പെൺകുട്ടികളെ സുരക്ഷിതമായി കെട്ടിടത്തിന്റെ പുറത്തെത്തിച്ചത്. ഹിതേഷ് പാണ്ഡ്യ എന്നായാളാണ് കെതൻ പെൺകുട്ടികളെ രക്ഷിക്കുന്നതിന്റെ വീഡിയോ ട്വീറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ധൈര്യശാലിയായ ഒരാൾ പെൺകുട്ടികളെ രക്ഷപ്പെടുത്തുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഹിതേഷ് വീഡിയോ പങ്കുവച്ചത്. 

അതേസമയം തീപിടുത്തിൽ മരിച്ച വിദ്യാർഥികളുടെ മരണസംഖ്യ 19 ആയി. സംഭവത്തിൽ ട്യൂഷന്‍ സെന്‍റര്‍ ഉടമയെയും കെട്ടിടത്തിന്‍റെ ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. തക്ഷശില കോപ്ലക്സിലെ മൂന്നും നാലും നിലകളിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളിലെ കുട്ടികളാണ് തീപിടുത്തത്തിൽ അതി​ദാരുണമായി മരിച്ചത്. സർത്താന മേഖലയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.