സിംഹത്തെ പാര്‍പ്പിച്ച മതില്‍ക്കെട്ടിനുള്ളിലേക്ക് ചാടിയ യുവാവിനെ മൃഗശാല ജീവനക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ സമാനമായ സാഹചര്യത്തില്‍ നിരവധി പേര്‍ ഇവിടെ മരിച്ചിരുന്നു.

ദില്ലി: ദില്ലി മൃഗശാലയില്‍ സിംഹത്തെ പാര്‍പ്പിച്ച മതില്‍ക്കെട്ടിനുള്ളിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബിഹാറില്‍ നിന്നുള്ള 28 കാരനായ രഹാന്‍ഖാനെ ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയത്. 

ചുറ്റുമതിലിനുള്ളിലേക്ക് ചാടിയ രഹാന്‍ ഖാന്‍ സിംഹത്തിന് മുന്നിലെത്തി ഇരിക്കുകയായിരുന്നു. നേരത്തെ സമാനമായ സാഹചര്യത്തില്‍ നിരവധി പേര്‍ ഇവിടെ മരിച്ചിരുന്നു. മതില്‍ക്കെട്ടിന് ചുറ്റും കൂടിയ ആള്‍ക്കാര്‍ നിലവിളിച്ചെങ്കിലും ഇദ്ദേഹം തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മൃഗശാല ജീവനക്കാരാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

Scroll to load tweet…

അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മൃഗശാല കാണാനെത്തിയ യുവതിയാണ് രണ്ട് സിംഹങ്ങളുള്ള കൂട്ടിലേക്ക് ചാടിക്കയറിയത്. സിംഹങ്ങള്‍ക്ക് മുന്നിലെത്തിയ യുവതി ഐ ലവ് യൂ ബേബി എന്ന പാട്ടുപാടി നൃത്തം ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Also Read: മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; വീഡിയോ കാണാം