Asianet News MalayalamAsianet News Malayalam

ബർ​ഗറിനുള്ളിൽ പൊട്ടിയ ചില്ല് കഷ്ണങ്ങൾ; ഗുരുതരാവസ്ഥയിൽ യുവാവ്

പൂനയിലെ എഫ്സി റോഡിലുള്ള ​ബർ​ഗർ കിങ് എന്ന കടയിൽനിന്ന് വാങ്ങിയ ബർ​ഗറിലാണ് ചില്ലുകൾ ഉണ്ടായിരുന്നത്. 
 

man spits blood after eating burger with broken glass
Author
Pune, First Published May 20, 2019, 8:51 PM IST

മുംബൈ: ബർ​ഗറിനുള്ളിലെ പൊട്ടിയ ചില്ല് കഷ്ണങ്ങൾ അബദ്ധത്തിൽ വീഴുങ്ങിയ യുവാവിന്റെ നില ​ഗുരുതരം. സുഹൃത്തുക്കൾക്കൊപ്പം ബർ​ഗർ കഴിക്കുന്നതിനായെത്തിയ സജിത് പത്താൻ എന്ന മുപ്പത്തിമൂന്നുക്കാരനാണ് അപകടാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പൂനയിലെ എഫ്സി റോഡിലുള്ള ​ബർ​ഗർ കിങ് എന്ന കടയിൽനിന്ന് വാങ്ങിയ ബർ​ഗറിലാണ് ചില്ലുകൾ ഉണ്ടായിരുന്നത്. 

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാല് സുഹൃത്തുക്കൾക്കൊപ്പം ബർ​ഗർ കഴിക്കാനെത്തിയതായിരുന്നു  സജിത് പത്താൻ. ബർ​ഗർ കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച സജിത്ത് കുറച്ച് നേരത്തിനുള്ളിൽ രക്തം ഛർദ്ദിക്കുക​യായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ബർ‌​ഗർ പരിശോധിച്ചപ്പോഴാണ് പൊട്ടിയ ചില്ല് കഷ്ണങ്ങൾ കണ്ടെത്തിയത്. തുടർന്ന് സു​ഹൃത്തുക്കൾ ചേർന്ന് സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം സജിത്ത് അപകടനില തരണം ചെയ്തതായി സഹയാദ്രി ആശുപത്രി അധികൃതർ അറിയിച്ചു.

പത്താനും സുഹൃത്തുക്കളും ചേർന്ന് റസ്റ്റോറന്റിനും ജീവനക്കാർക്കുമെതിരെ ഡെക്കാൻ ജിംക്കാന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios