പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ഗുജറാത്ത് സ്വദേശിയാണ് ജമ്മു കശ്മീർ സന്ദർശിച്ചത്

ദില്ലി : പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഗുജറാത്ത് സ്വദേശി ജമ്മു കശ്മീർ സന്ദർശിച്ച സംഭവത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് കശ്മീർ എഡിജിപി വിജയ്കുമാർ. കേസിൽ അന്വേഷണം തുടരുകയാണ്. ശ്രീനഗറിൽ കിരൺ പട്ടേൽ ഉപയേഗിച്ച വ്യാജ വിസിറ്റിംഗ് കാർഡുകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത് പൊലീസും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. പ്രതിയെ 14 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും വിജയ് കുമാർ പറഞ്ഞു.