Asianet News MalayalamAsianet News Malayalam

ഇനി ഒരു ജീവനും ആൾനൂഴികളില്‍ പൊലിയരുത്; അഞ്ച് വര്‍ഷത്തിനിടെ 330 മരണം, ആക്ഷന്‍ പ്ലാനുമായി കേന്ദ്രം

ആൾ നൂഴിയില്‍ കുടുങ്ങിയ ശുചീകരണ തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയപ്പോൾ ശ്വാസം മുട്ടി മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെ മലയാളിക്ക് എങ്ങനെ മറക്കാനാകും?

manhole accident death 330 in last five years action plan by central government
Author
Delhi, First Published Jul 19, 2022, 10:55 PM IST

ദില്ലി: ഓരോ വർഷവും ആൾനൂഴിയിലും സെപ്റ്റിക് ടാങ്കിലും ശുചീകരണ ജോലിക്കിടെ വീണ് മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുറയുകയാണെങ്കിലും ആശങ്കകൾ അവസാനിക്കുന്നില്ല. ആൾ നൂഴിയില്‍ കുടുങ്ങിയ ശുചീകരണ തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയപ്പോൾ ശ്വാസം മുട്ടി മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെ മലയാളിക്ക് എങ്ങനെ മറക്കാനാകും? കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്താകെ ആൾനൂഴിയിലും സെപ്റ്റിക് ടാങ്കിലും ശുചീകരണ ജോലിക്കിടെ മരിച്ചത് 330 മനുഷ്യരാണ്.

2021 ല്‍ മാത്രം 36 ശുചീകരണ തൊഴിലാളികളാണ് ജോലിക്കിടെ മരിച്ചത്. 2020 ല്‍ 19, 2019 ല്‍ 116, 2018 ല്‍ 67, 2017 ല്‍ 92 എന്നിങ്ങനെയായിരുന്നു രാജ്യത്താകെ മരിച്ചവരുടെ എണ്ണം. കൊവിഡ് വിഴുങ്ങിയ 2020 നേക്കാൾ മരണ നിരക്ക് 2021 ല്‍ കൂടുതലാണെങ്കിലും ബോധവല്‍ക്കരണങ്ങൾ ഫലം കാണുന്നു എന്നതിന്‍റെ സൂചനയാണ് മരണം 2019 നെ അപേക്ഷിച്ചു കുത്തനെ കുറഞ്ഞെന്ന ഔദ്യോഗിക കണക്ക്. 

കേരളത്തിന് അഭിമാനിക്കാം. 2017നുശേഷം ഒരാൾപോലും സംസ്ഥാനത്ത് ആൾനൂഴിയിലോ സെപ്റ്റിക് ടാങ്കിലോ ജോലിക്കിടെ വീണ് മരിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഏറ്റവും കൂടുതല്‍ ഇത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഗുജറാത്ത്, ഹരിയാന, കർണാടക , തമിഴ്നാട് എന്നിവിടങ്ങളിലാണ്. അഞ്ച് വീതം മരണമാണ് കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്. ദില്ലിയിലും പശ്ചിമ ബംഗാളിലും നാല് വീതവും മരണം 2021 ല്‍ റിപ്പോർട്ട് ചെയ്തു. 

നമസ്തേയുമായി കേന്ദ്രം

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റം എന്നതിന്‍റെ ചുരുക്കപ്പേരാണ് നമസ്തേ ( NAMASTE ). കേന്ദ്ര ജല വകുപ്പും സാമൂഹ്യ ക്ഷേമ മന്ത്രാലയവും ഭവന - നഗരകാര്യ മന്ത്രാലയവും ചേർന്നാണ് ദേശീയ തലത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ദതിയുടെ ലക്ഷ്യങ്ങൾ ഇതൊക്കെയാണ്. 

1, ശുചീകരണ പ്രവർത്തികൾക്കിടയിലെ മരണങ്ങൾ ഇല്ലാതാക്കുക. 
2, ശുചീകരണ ജോലികൾ ചെയ്യുന്നവരെ വൈദഗ്ധ്യമുള്ളവരാക്കുക. 
3, ശുചീകരണ തൊഴിലാളികൾ വിസർജ്യം പോലുള്ള മാലിന്യവുമായി നേരിട്ട് സമ്പർക്കത്തില്‍ വരാതിരിക്കുക. 
4, ശുചീകരണ തൊഴിലാളികളെ സംഘടിപ്പിച്ച് സ്വയം സഹായ സംഘങ്ങളാക്കുക. ശുചീകരണ സംരംഭങ്ങൾ നടത്താന്‍ പ്രാപ്തരാക്കുക. 
5, ശുചീകരണ തൊഴിലാളികൾക്ക് ബദലായ ഉപജീവന മാർഗം കണ്ടെത്താന്‍ സഹായിക്കുക. 
6, ദേശീയ - സംസ്ഥാന - തദ്ദേശ തലത്തില്‍ ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക. 
7, വൈദഗ്ധ്യമുള്ല ശുചീകരണ തൊഴിലാളികളെ മാത്രം ജോലികൾക്കായി വിളിക്കാന്‍ ബോധവല്‍ക്കരണം നടത്തുക. 

ശുചീകരണ തൊഴില്‍ കാര്യക്ഷമമാക്കാനും സുരക്ഷിതമാക്കാനും വേണ്ട ഉപകരണങ്ങൾ മന്ത്രാലയം ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതിന്‍റെ വിവരങ്ങൾ ജെം ( GeM) പോർട്ടലില്‍ ലഭ്യമാണ്. ജനസംഖ്യ അനുസരിച്ച് ഓരോ മേഖലയിലും വേണ്ട ശുചീകരണ തൊഴിലാളികളുടെ എണ്ണം കണ്ടെത്തേണ്ടതെങ്ങനെയെന്നും വിവരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഇത്തരം ഉപകരണങ്ങൾ തൊഴിലാളികൾക്ക് നല്‍കാനായുള്ള ധനസഹായം സ്വച്ച് ഭാരത് മിഷന്‍ പദ്ധതിയിലൂടെ നല്‍കും.

സാമൂഹ്യക്ഷേമ മന്ത്രാലയം ശുചീകരണ തൊഴിലാളികൾക്കുള്ള പരിശീലനം നല്‍കും, ലോണുകളും തരപ്പെടുത്തി നല്‍കും. നാഷണല്‍ കർമചാരി ഫിനാന്‍സ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍ വഴിയാണ് ഈ സേവനങ്ങൾ നല്‍കുക. കൂടാതെ ശുചീകരണ തൊഴിലാളികൾക്ക് വൈദഗ്ധ്യം ഉറപ്പാക്കാനായി റെസ്പോൺസിബിൾ സാനിറ്റേഷന്‍ അതോറിറ്റി, എമർജെന്‍സി റെസ്പോൺസ് സാനിറ്റേഷന്‍ യൂണിറ്റ് എന്നീ സംവിധാനങ്ങളും കേന്ദ്രം സജ്ജമാക്കിയതായി അറിയിച്ചു. 

കേന്ദ്രം പുറത്തുവിട്ട പട്ടിക - അവലംബം - പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ

S. No.

Name of State/UT

Number of Deaths

2017

2018

2019

2020

2021

 1.  

Andhra Pradesh

2

9

2

0

0

 1.  

Bihar

2

0

0

0

0

 1.  

Chhattisgarh

0

1

0

0

0

 1.  

Chandigarh

3

0

0

0

0

 1.  

Delhi

13

11

10

4

4

 1.  

Gujarat

7

2

14

0

5

 1.  

Haryana

11

6

14

0

5

 1.  

Karnataka

3

9

7

2

5

 1.  

Kerala

1

0

0

0

0

 1.  

Maharashtra

5

6

15

4

0

 1.  

Madhya Pradesh

0

0

1

0

3

 1.  

Odisha

0

0

0

0

2

 1.  

Punjab

8

2

3

0

1

 1.  

Rajasthan

6

2

5

0

0

 1.  

Tamil Nadu

7

9

13

9

5

 1.  

Telangana

2

2

0

0

2

 1.  

Uttar Pradesh

13

8

26

0

0

 1.  

West Bengal

9

0

6

0

4

 

Total

92

67

116

19

36

 

Follow Us:
Download App:
 • android
 • ios