ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂറിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ്  ജവാന്മാർ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.  

സിആര്‍പിഎഫിന്‍റെ 199ആം ബറ്റാലിയനിലെ സൈനികരാണ് മരിച്ചത്. നക്സല്‍ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.