ഈ ഏറ്റുമുട്ടലോടെ ഛത്തീസ്ഗഢിൽ ഈ വർഷം മാത്രം സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 114 ആയി. 

ദില്ലി: ഛത്തീസ്ഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ സുരക്ഷാസേനയും മവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധവും പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.

അതേസമയം ഛത്തീസ്ഗഢിലെ ബിജാപൂരിലും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. ഈ ഏറ്റുമുട്ടലോടെ ഛത്തീസ്ഗഢിൽ ഈ വർഷം മാത്രം സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 114 ആയി. 

വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്, സംഭവം ഛത്തീസ്ഗഢില്‍

കട വരാന്തയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അട്ടിമറിക്കാൻ ശ്രമം നടക്കുന്നു, പൊലീസിനെതിരെ ആക്ഷൻ കമ്മിറ്റി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates