Asianet News MalayalamAsianet News Malayalam

ബിജെപി നേതാവിന്‍റെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിട്ട മറാത്തി ചാനലിന്‍റെ സംപ്രേക്ഷണം വിലക്കി

പിന്നാലെ നിയമസഭയിൽ സോമയ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Marathi channel that aired bjp leader Kirit Somaiya s explicit video shut down for 72 hours apn
Author
First Published Sep 23, 2023, 3:09 PM IST

മുംബൈ : ബിജെപി നേതാവിന്‍റെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിട്ട മറാത്തി ചാനലിന്‍റെ സംപ്രേക്ഷണം വിലക്കി. ലോക് സാഹി ചാനലാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നോട്ടീസിനെ തുടർന്ന് 72 മണിക്കൂർ നേരത്തേക്ക് സംപ്രേക്ഷണം നിർത്തിയത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ജൂലൈയിലാണ് സംപ്രേക്ഷണം ചെയ്തത്. പിന്നാലെ നിയമസഭയിൽ സോമയ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സോമയ്യുടെ പരാതിയിൽ പൊലീസ് ചാനലിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ചാനൽ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.

 

 

Follow Us:
Download App:
  • android
  • ios