നാടൻ തോക്കുകളും റൈഫിളുകളും കൈയ്യിലേന്തി പരസ്യമായി ജനമധ്യത്തിലൂടെ ഇവർ കവർച്ചാമുതലുകൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു

പാൽഘ‍ർ:മഹാരാഷ്ട്രയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച നടത്തി സായുധ സംഘം. പാൽഘറിലെ ദാഹനുവിലാണ് തോക്കുമായെത്തിയ മൂന്നംഗ അര കോടിയിലധികം രൂപയുടെ സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന മാസ്കുമായാണ് മൂന്നംഗ സായുധ സംഘം പാൽഘറിലെ ലക്ഷ്മി ജ്വല്ലേഴ്സിലേക്ക് ഇരച്ചെത്തിയത്. നാടൻ തോക്ക് ഉപയോഗിച്ച് കടയിലുണ്ടായിരുന്നവരെ വിരട്ടി ലക്ഷങ്ങളുടെ സ്വ‍ർണം ഇവ‍‍ർ കവരുകയായിരുന്നു. 

Scroll to load tweet…

മോഷണത്തിന് പിന്നാലെ ജ്വല്ലറിയിൽ ഭീതി പട‍‍ർത്തുന്നതിനായി ഇവ‍ർ നിരവധി തവണ നിറയൊഴിക്കുകയും ചെയ്തു. മോട്ടോ‍ർ സൈക്കിളിലാണ് സായുധ സംഘം ജ്വല്ലറിയിലേക്ക് എത്തിയത്. നാടൻ തോക്കുകളും റൈഫിളുകളും കൈയ്യിലേന്തി പരസ്യമായി ജനമധ്യത്തിലൂടെ ഇവർ കവർച്ചാമുതലുകൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാരോ ദൃക്‌സാക്ഷികളോ തടയാതിരിക്കാനായി ആകാശത്തേക്ക് വെടിവച്ചുകൊണ്ടാണ് സംഘം മോട്ടോ‍ർ സൈക്കിളിൽ രക്ഷപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം