Asianet News MalayalamAsianet News Malayalam

വിശാഖപട്ടണത്ത് വീണ്ടും വൻ ദുരന്തം: മരുന്നുകമ്പനിയിൽ വൻ പൊട്ടിത്തെറി

വിശാഖപട്ടണത്ത് ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ കാലത്ത് വലിയ ദുരന്തമുണ്ടാകുന്നത്. മെയ് 7-ന് വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്ന് മരിച്ചത് 12 പേരാണ്.

massive blast in a pharmaceutical company in vizag
Author
Vizag, First Published Jul 13, 2020, 11:53 PM IST

ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്തെ മരുന്നു കമ്പനിയിൽ വൻ പൊട്ടിത്തെറി. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. രാംകി ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോൾവന്‍റ് ബോയിലേഴ്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇപ്പോൾ എത്ര പേർ ഫാക്ടറിക്ക് അകത്തുണ്ട് എന്ന കാര്യത്തിൽ ഒരു വിവരവും പുറത്തുവന്നിട്ടില്ല. പതിനേഴ് തവണ വൻ ശബ്ദത്തിൽ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികൾ പറയുന്നു. വലിയ രീതിയിൽ മരുന്ന് നിർമാണ വസ്തുക്കൾ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.

വൻതോതിൽ തീ ആളിപ്പടരുന്നതിനാൽ ഫയർ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താനാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റ ആളുകളെ പരമാവധി തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. 

വിശാഖപട്ടണത്ത് ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ കാലത്ത് വലിയ ദുരന്തമുണ്ടാകുന്നത്. മെയ് 7-ന് വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്ന് മരിച്ചത് 12 പേരാണ്. ലോക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായി വിശാഖപട്ടണത്തെ വ്യാപാര മേഖലയിൽ വ്യവസായശാലകളിൽ അപകടങ്ങൾ ഉണ്ടാകുന്നത്. 

ദൃശ്യങ്ങൾ: 

 

Follow Us:
Download App:
  • android
  • ios