രാവിലെ ആയതിനാൽ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം. സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു. രാവിലെ ആയതിനാൽ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.

വിവരം ലഭിച്ചയുടൻ ഭിവണ്ടി, കല്യാണ്‍, ഉല്ലാസ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. വലിയ ജനവാസമുള്ള സ്ഥലം അല്ലാത്തതിനാൽ ആശ്വാസമാണ്. അതേസമയം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഫാക്ടറി ഉടമകൾ പറഞ്ഞു.

YouTube video player