എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂർ സ്വദേശി അടങ്ങുന്ന 5 പേരെയാണ് ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിമാന ജീവനക്കാരനിൽ നിന്നായി 11.5 കോടി രൂപ വിലവരുന്ന 9.46 കിലോ സ്വർണം പിടികൂടി.

ചെന്നൈ: വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ. എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂർ സ്വദേശി അടങ്ങുന്ന 5 പേരെയാണ് ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിമാന ജീവനക്കാരനിൽ നിന്നായി 11.5 കോടി രൂപ വിലവരുന്ന 9.46 കിലോ സ്വർണം പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന സ്വർണം കണ്ടെത്തുകയായിരുന്നു. യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു വിമാന ജീവനക്കാരനെയും സ്വർണം സ്വീകരിക്കാനെത്തിയ മൂന്ന് പേരെയും വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് വിമാന ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. ഇയാൾ ദുബൈയിൽ സ്ഥിരതാമസക്കാരനാണ്.

YouTube video player