വാറ്റുകേന്ദ്രത്തിൽ കവർച്ച നടത്തിയ അന്തർ സംസ്ഥാന സംഘത്തിലെ 8 പേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കലഹണ്ഡി ജില്ലയിലെ ധരംഗർഹ് പൊലീസ് സ്റ്റേഷന് സമീപം ജനുവരി 30-31 തീയതികളിൽ രാത്രിയാണ് കവർച്ച നടന്നത്
ഭുവനേശ്വർ: വാറ്റുകേന്ദ്രത്തിൽ കവർച്ച നടത്തിയ അന്തർ സംസ്ഥാന സംഘത്തിലെ 8 പേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കലഹണ്ഡി ജില്ലയിലെ ധരംഗർഹ് പൊലീസ് സ്റ്റേഷന് സമീപം ജനുവരി 30-31 തീയതികളിൽ രാത്രിയാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ മൂന്നര കോടിയോളം രൂപയാണ് കൊള്ളയടിച്ചതെന്ന് ഡിജിപി യോഗേഷ് ഖുറാനിയ പറഞ്ഞു. കൊള്ളയടിച്ച പണം തൊട്ടടുത്ത കാട്ടിൽ നിന്നും തിരച്ചിലിനൊടുവിൽ പിടിച്ചെടുക്കുകയായിരുന്നു. കൊള്ള നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് 8 പ്രതികളെയും പിടികൂടി. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ സ്വദേശികളാണ് പിടിയിലായ കൊള്ള സംഘത്തിൽപെട്ടവർ. 3.51 കോടി രൂപയാണ് കൊള്ളയടിച്ചത്.
തോക്ക് ഉൾപ്പെടെ പല ആയുധങ്ങളും ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം പിടിയിലായ പ്രതികൾ കൊടും കൂറ്റവാളികളാണെന്ന് ഖുറാനിയ പറഞ്ഞു. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവും നിരവധി കേസുകളിലെ പ്രതികളുമാണ്. ചിലർ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജാർഖണ്ഡ്-ഒഡീഷ സംസ്ഥാനങ്ങളിലെ പൊലീസുകാരുടെ സംയുക്ത സഹകരണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുകയാണ്.
