ടയർ നേരെയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ആഘാതത്തിൽ റസീദ് സംഭവം നടന്ന സ്ഥലത്ത് നിന്ന് തെറിച്ചു പോകുകയായിരുന്നു.

ബെംഗുളൂരു: ഉഡുപ്പി ദേശീയ പാത 66 ൽ കോട്ടേശ്വരത്തിന് സമീപം ടയർ പൊട്ടിത്തെറിച്ച് 19 വയസുകാരനായ യുവാവിന് ​ഗുതുതര പരിക്ക്. കെപിഎസ് പിയു കോളേജിന് പുറകിലുള്ള ടയർ പഞ്ചർ കടയിലാണ് സംഭവം. സംഭവം മുഴുവനായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം..

Scroll to load tweet…

അബ്ദുൾ റസീദ് എന്നയാൾക്കാണ് സ്വകാര്യ സ്‌കൂൾ ബസിന്റെ ടയർ നന്നാക്കുന്നിതിനിടെ അപകടം സംഭവിച്ചത്. ടയർ നേരെയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ആഘാതത്തിൽ റസീദ് സംഭവം നടന്ന സ്ഥലത്ത് നിന്ന് തെറിച്ചു പോകുകയായിരുന്നു. കയ്യിലാണ് കാര്യമായി പരിക്കേറ്റിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

'എസ്ഒഎസ് ബട്ടണമർത്തി, ഒന്നും സംഭവിച്ചില്ല, ഞാൻ ഇറങ്ങിയോടി'; ഒല ടാക്സിയിലെ പേടിപ്പെടുത്തുന്ന അനുഭവവുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം