മേദക്കിലെ സംഘർഷം: എട്ട് പേർ കൂടി അറസ്റ്റിൽ

തെലങ്കാനയിലെ മേദക്കിലെ സംഘർഷത്തിൽ എട്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും അക്രമത്തിന് നേതൃത്വം നൽകിയതിനുമാണ് അറസ്റ്റ്. നേരത്തെ ബിജെപി  ജില്ലാ അധ്യക്ഷൻ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

medak violence eight more arrested

ഹൈദരാബാദ്: തെലങ്കാനയിലെ മേദക്കിലെ സംഘർഷത്തിൽ എട്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും അക്രമത്തിന് നേതൃത്വം നൽകിയതിനുമാണ് അറസ്റ്റ്. നേരത്തെ ബിജെപി  ജില്ലാ അധ്യക്ഷൻ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പശുക്കളെ കടത്തിയെന്നാരോപിച്ച് ഇന്നലെ ആറ് യുവാക്കൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിലൊരാൾക്ക് കുത്തേറ്റു, മറ്റുള്ളവർക്ക് മർദനമേറ്റു. ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ഇരുന്നൂറോളം പേർ വരുന്ന അക്രമി സംഘം ആശുപത്രി തല്ലിത്തകർത്തു. ഇവരെ ചികിത്സിച്ച ഡോക്ടറുടെ വാഹനം അടിച്ച് തകർത്തു. മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർ പൊട്ടിക്കരയുകയുണ്ടായി. 

ബിജെപി മേദക് ജില്ലാധ്യക്ഷൻ ഗദ്ദം ശ്രീനിവാസ് അടക്കം 13 ബിജെപി, യുവമോർച്ച നേതാക്കളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ കാണാനായി ഹൈദരാബാദിൽ നിന്ന് എത്തിയ ബിജെപി എംഎൽഎ രാജാ സിംഗിനെ വിമാനത്താവളത്തിൽ വച്ച് പൊലീസ് തിരിച്ചയച്ചു. മേദകിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

തെലങ്കാനയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; നിരോധനാജ്ഞ, എംഎൽഎ അടക്കം 13 ബിജെപി-യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios