ആശുപത്രിക്ക് സമീപത്തുള്ള ഫുട്ബോള്‍ ഗ്രൗണ്ടില്‍ പരുവാടി നടത്താനാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്‍കിയിരുന്നത്.
ഗാന്ധിനഗര്‍: ആശുപത്രി പരിസരത്ത് വാര്‍ഷികാഘോഷം നടത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം. ഗുജറാത്തിലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് റിസേര്‍ച്ച് സൊസൈറ്റി മെഡിക്കല്‍ കോളേജിലെ (ജിഎംഇആർഎസ്) വിദ്യാര്‍ത്ഥികളാണ് വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ക്യാമ്പസില്‍ ഡിജെയും അഭ്യാസ പ്രകടനവും നടത്തിയത്. ആഘോഷത്തിന്‍റെ വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് പറഞ്ഞു.
ആശുപത്രിക്ക് സമീപത്തുള്ള ഫുട്ബോള്‍ ഗ്രൗണ്ടില്‍ പരുവാടി നടത്താനാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് ലംഘിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും അന്വേഷണത്തിന് വേണ്ടി നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം നടപടിയെടുക്കുമെന്നും ജിഎംഇആർഎസ് ഡീൻ ഡോ. കമലേഷ് ഷാ പറഞ്ഞു.
മാർച്ച് 15 മുതൽ 18 വരെ നാല് ദിവസത്തേക്കാണ് വാര്‍ഷികാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നൽകിയിരുന്നത്. കെട്ടിടത്തിന് സമീപം ഉച്ചത്തില്‍ സംഗീതം വെച്ച് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്നതും കാറില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതും വൈറലായ ദൃശ്യങ്ങളില്‍ കാണാം.
Read More:കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി; തെരച്ചിൽ തുടർന്ന് പൊലീസും നാട്ടുകാരും
