21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ദില്ലി: മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലം. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 8 മുതല്‍ 13 സീറ്റ് വരെ നേടി ടിഎംസി രണ്ടാം കക്ഷിയാകുമെന്നും ആറ് മുതല്‍ 13 വരെ സീറ്റ് നേടിയി ബിജെപി മൂന്നാമത് എത്തുമെന്നുമാണ് എക്സിറ്റ് പോൾ ഫലം.
മേഘാലയയിൽ 21 ലക്ഷം വോട്ടർമാരുമാണ് ഉള്ളത്. 81000 കന്നി വോട്ടർമാരാണ് മേഘാലയയിലുള്ളത്. 2018ൽ 87 ശതമാനം പോളിംഗാണ് മേഘാലയയിൽ രേഖപ്പെടുത്തിയത്. 59 സീറ്റുകളിലേക്കാണ് മേഘാലയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻപിപി, കോൺഗ്രസ്, ബിജെപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലായി മേഘാലയിൽ 369 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 44 പേർ സ്വതന്ത്രരാണ്.
