Asianet News MalayalamAsianet News Malayalam

രാജ്യം എല്ലാവരുടേതും, അമിത് ഷാ മാപ്പ് പറയണം: മെഹ്ബൂബ മുഫ്തി

ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Mehbooba Mufti says that amit sha should apologize for the citizens in the country
Author
Jammu, First Published Apr 13, 2019, 1:18 PM IST

ജമ്മു: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമെങ്ങും നടപ്പിലാക്കുമെന്ന് പറഞ്ഞ അമിത് ഷാ മാപ്പ് പറയണമെന്ന്  പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. വോട്ടിന് വേണ്ടി അമിത് ഷാ ഉപയോഗിച്ച ഭാഷ ശരിയല്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചത് രാജ്യം മതനിരപേക്ഷമായതിനാലാണ്. മതനിരപേക്ഷതയിലാണ് രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്‍റെ അടിത്തറ ഇളക്കുന്നതാണ്. രാജ്യം എല്ലാവരുടേതുമാണ്. അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഫ്തി ആവശ്യപ്പെട്ടു.

ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് നടപ്പിലാക്കുമെന്നായിരുന്നു ഡാര്‍ജിലിങ്ങിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞത്. ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളൊഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

Follow Us:
Download App:
  • android
  • ios