കുട്ടിയുടെ ശരീരത്തിലൂടെ കാറോടിച്ച് പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു. മേഴ്സിഡൻസ് ബെൻസ് കാറാണ് കുട്ടിയെ ഇടിച്ചത്. 

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പാർക്കിങ് ഏരിയയിൽ കാറിടിച്ച് രണ്ടര വയസ്സുകാരിക്ക് പരിക്ക്. റോയൽ ടൈറ്റാനിയം കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റ് പാർക്കിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ ശരീരത്തിലൂടെ ഡ്രൈവര്‍ കാറോടിച്ച് പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു. മേഴ്സിഡസ് ബെൻസ് കാറാണ് കുട്ടിയെ ഇടിച്ചത്.

പാർക്കിങ്ങിൽ ഒരാൾ തൻ്റെ മെഴ്‌സിഡസ് കാറിനടുത്തേക്ക് വരുന്നതും സമീപത്ത് കളിക്കുന്ന കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ കാറോടിച്ച് പോവുന്നതും ദൃശ്യങ്ങളിൽ കാണാം. നിലത്തിരുന്ന് കളിച്ചിരുന്ന കുട്ടി താഴെ വീണ് കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ കുട്ടിയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, സംഭവത്തിൽ ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമാണെന്നും കുട്ടിയുടെ ആരോ​ഗ്യനില ഗുരുതരമായി തുടരുകയാണെന്നുമാണ് റിപ്പോർട്ട്. 

അരുണ്‍ ഗോയലിന്‍റെ രാജിക്ക് കാരണമെന്ത്? ചോദ്യങ്ങളുമായി കോൺഗ്രസ്, കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കപിൽ സിബല്‍

https://www.youtube.com/watch?v=Ko18SgceYX8