ശ്രീനഗര്‍: കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബ് ആക്രമണം. 8 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു ജവാൻ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ മെൻന്ധർ മേഖലയിലാണ് ആക്രമണമുണ്ടായത്. 12 മദ്രാസ് റെജിമെന്റിലെ അംഗങ്ങള്‍ ഈ മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നുവെന്നാണ് വിവരം. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.