ദില്ലി: പ്രവാസികൾക്ക് ഇ ബാലറ്റ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി വിദേശകാര്യമന്ത്രാലയം. അന്തിമ തീരുമാനത്തിന് മുമ്പ് പ്രവാസി സംഘടനകൾ ഉൾപ്പടെ എല്ലാരുമായും ചർച്ച നടത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 

തുടക്കത്തിൽ ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിലാവും ഇത് നടപ്പാക്കുക എന്നാണ് സൂചന. ബാലറ്റിൽ എംബസി ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ  പ്രവാസികൾ വോട്ടു ചെയ്യുന്ന രീതിയാണ് ആലോചനയിൽ. കേരളത്തിലെ ഉൾപ്പടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിനുള്ള തീരുമാനം വന്നേക്കും.