പാക് കസ്റ്റഡിയില്‍ നിന്ന് തിരിച്ചെത്തി ചികിത്സയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധ സഹമന്ത്രി സുഭാഷ് റാവു ഭമ്രെ സന്ദര്‍ശിച്ചു. ദില്ലിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദന്‍ ചികിത്സയിലിരിക്കുന്നത്.
ദില്ലി: പാക് കസ്റ്റഡിയില്‍ നിന്ന് തിരിച്ചെത്തി ചികിത്സയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധ സഹമന്ത്രി സുഭാഷ് റാവു ഭമ്രെ സന്ദര്‍ശിച്ചു. ദില്ലിയിലെ സൈനിക ആശുപത്രിയിലാണ് അഭിനന്ദന്‍ ചികിത്സയിലിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സുഭാഷ് ഭമ്രെയ്ക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം എഎന്‍ഐ പുറത്തുവിട്ടു. ചിത്രത്തില്‍ പൂര്‍ണ ആരോഗ്യവാനായാണ് അഭിനന്ദനെ കാണുന്നത്.
നേരത്തെ അഭിനന്ദന്‍റെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷി
