Asianet News MalayalamAsianet News Malayalam

കെജ്രിവാള്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു

വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വഹിക്കും
 

ministries of kejriwal ministers decided
Author
Delhi, First Published Feb 17, 2020, 5:55 PM IST

ദില്ലി: കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. കഴിഞ്ഞ മന്ത്രിസഭയിൽ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴിൽ, നഗര വികസനം എന്നിവയ്ക്കൊപ്പം സത്യേന്ദ്ര കുമാർ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. 

പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും. ഉപമുഖ്യമന്ത്രി മനീഷ്സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. 

ഇമ്രാൻ ഹുസ്സൈൻ ഭക്ഷ്യ സിവിൽ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാൻസ്പോർട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്. ഇന്നലെയാണ് അരവിന്ദ്  കെജ്‍രിവാളും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
 

Follow Us:
Download App:
  • android
  • ios