Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം; യുഎന്‍ പ്രസ്‍താവനയില്‍ വിദേശകാര്യ മന്ത്രാലയത്തിന് അതൃപ്‍തി

സമൂഹത്തിലെ പിൻനിരയിലുള്ള ജനവിഭാഗങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിക്കുന്നത് ഗൗരവകരമാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്രസ്‍താവന.
 

Ministry of external affairs against un statement
Author
Delhi, First Published Oct 5, 2020, 9:41 PM IST

ദില്ലി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍ ആശങ്കയറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രസ്‍താവനയില്‍ അതൃപ്‍തി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം. അനാവശ്യ പ്രസ്താവനകൾ ഐക്യരാഷ്ട്ര സഭ ഒഴിവാക്കണമെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കെല്‍പ്പുണ്ടെന്നുമാണ് മന്ത്രാലയത്തിന്‍റെ മറുപടി. സമൂഹത്തിലെ പിൻനിരയിലുള്ള ജനവിഭാഗങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിക്കുന്നത് ഗൗരവകരമാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്രസ്‍താവന.

ഹാഥ്റസ്, ബൽറാംപൂർ സംഭവങ്ങൾ പരാമർശിച്ചായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ  സർക്കാർ നടത്തുന്ന നപടികളെ സ്വാഗതം ചെയ്യുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ പിൻതാങ്ങുന്നു. അതിക്രമങ്ങൾ  അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനും പൊതുസമൂഹത്തിനും എല്ലാ പിന്തുണയെന്നും ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യയിലെ റസിഡന്‍റ് കോർഡിനേറ്റർ പ്രസ്താവനയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios